കടുത്തുരുത്തി: ഗവണ്മെന്റ് വിഎച്ച്എസ്എസ് 1983-84 ബാച്ച് സൗഹൃദ കൂട്ടായ്മ ഓര്‍മകള്‍ സംഘടിപ്പിച്ചു. 1983-84 എസ്എസ്എല്‍സി ബാച്ചിലെ പൂര്‍വവിദ്യാര്‍ഥികളുടെ രണ്ടാമത് സൗഹൃദ കൂട്ടായ്മയാണ് ഓര്‍മകള്‍ എന്ന പേരില്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഹാളില്‍ ഒന്നിച്ചത്. യോഗത്തില്‍ ആര്. ജിജിമോന് അധ്യക്ഷത വഹിച്ചു.
കൂട്ടായ്മയുടെ ഉദ്ഘാടനം പി.ജി. അശോകന് നിര്‍വഹിച്ചു. വിദ്യാലയത്തിന്റെയും നാടിന്റെയും പ്രതിഭകളെ യോഗത്തില്‍ ആദരിച്ചു. ബിഡിഎസ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ ഡോ അക്ഷര രമേശ്, പ്ലസ്ടു പരീക്ഷയില്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ അനശ്വര രമേശ്, എംജി സര്‍വകലാശാല ബിഎസ്സി മാത്തമാറ്റിക്സ് പരീക്ഷയില്‍ ആറാം റാങ്ക് നേടിയ ഗൗരി നന്ദന, നന്ദു കൃഷ്ണ എന്നിവരെ ആദരിച്ചു. ഓണസദ്യയും കലാസന്ധ്യയും പരിപാടിയുടെ ഭാഗമായി നടന്നു.